ലോകത്ത് സജീവമായി നിലനില്‍ക്കുന്ന പ്രാചീന ഭാഷകളില്‍ സുപ്രധാനമാണ്
അറബി. പഴയ ഭാഷകള്‍ മിക്കതും മണ്ണടിയുകയോ ഫോസില്‍വത്‌കരിക്കപ്പെടുകയോ
ചെയ്‌തപ്പോള്‍ പ്രാചീനമായ സ്വന്തം പാരമ്പര്യത്തിന്റെ വേരുകളില്‍
ഊന്നിനിന്ന് ആധുനിക ലോകത്തിന്റെ വിഹായസ്സിലേക്ക് ചില്ലകളുയര്‍ത്തി പച്ചച്ചു പന്തലിച്ചു നില്‍ക്കുന്നു. അറബിഭാഷ. മില്യന്‍ കണക്കിന്
ജനങ്ങളുടെ സംസാരഭാഷയും ലോകത്തെവിടെയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ലോകഭാഷയും സാംസ്‌കാരിക, വാണിജ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ ദേശാന്തര
വിനിമയ മാധ്യമവുമായി അറബിഭാഷ ജ്വലിച്ചുനില്‌ക്കുന്നു. പുതിയ കാലത്തിന്റെ മാറ്റങ്ങളെ ആവാഹിച്ച് സ്വയം നവീകരിക്കാനുള്ള ആന്തര ശേഷിയും വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്ന നിലയിലുള്ള ആത്മീയ സമ്പന്നതയുമാണ് അറബിയെ കാലത്തോടൊപ്പം വളര്‍ത്തുന്ന ഘടകങ്ങള്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബിഭാഷയുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള ജനതയാണ് മലയാളികള്‍. മതം, വ്യാപാരം, കുടിയേറ്റം തുടങ്ങിയ അനേകം കാരണങ്ങള്‍ കൊണ്ട് ആ ബന്ധം ഇന്നും നിലനില്‌ക്കുകയും ചെയ്യുന്നു. അറബി ഭാഷയെ സ്വന്തം ആത്മാവില്‍ അലിയിച്ചു ചേര്‍ത്തവരാണ് മലയാളികള്‍.
വിശിഷ്യാ, മലബാറിലെ മുസ്‌ലിംകള്‍. അവരുടെ ചരിത്രത്തിലും സാംസ്‌കാരിക ഈടുവെപ്പുകളിലും പോരാട്ടങ്ങളിലും ആ ഭാഷ കരുത്തുപകര്‍ന്നു. മലയാളി സ്വത്വത്തിലേക്ക് അറബിയുടെ ആത്മാവ് ആന്തരീകരിച്ച് അവര്‍ ഭാഷയും ലിപിയും സംസ്‌കാരവും നെയ്‌തുണ്ടാക്കി. അറബിയില്‍ നിന്ന് കൊള്ളുക മാത്രമല്ല, അറബിഭാഷക്ക് കൊടുക്കാനും നമ്മുടെ പൂര്‍വികര്‍ ശ്രദ്ധവെച്ചിരുന്നു. പതിനാലാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ മലബാറിലെ മുസ്‌ലിംകള്‍ ലോകത്തിനു നല്‌കിയ മഹത്തായ സംഭാവനകള്‍ അതിന്റെ ദൃഷ്‌ടാന്തമാണ്. അക്കാലത്ത് അറബിയിലും
അറബിമലയാളത്തിലും എഴുതപ്പെട്ട പരശ്ശതം കൃതികള്‍ ആ ആദാനപ്രദാനത്തിന്റെ
വിലപ്പെട്ട രേഖകളാണ്.
ആ പൈതൃകത്തിന്റെ തുടര്‍ച്ചയായാണ് സ്വാതന്ത്ര്യ പൂര്‍വകാലം തൊട്ട് -
ദിവാന്‍ ഭരണ കാലം മുതല്‍ക്കു തന്നെ- സര്‍ക്കാര്‍ തലത്തില്‍
സാര്‍വത്രികമായി അറബി പഠനത്തിന് കേരളത്തില്‍ അവസരമൊരുങ്ങിയത്.
കേരളപ്പിറവിക്കു ശേഷം, ഇംഗ്ലീഷു പോലെ തന്നെ ഒരുപക്ഷെ, അതിലുപരി അറബി
ഭാഷാപഠന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സ്‌കൂളുകളില്‍ തുടങ്ങി
സര്‍വകലാശാലകള്‍ വരെ മുഖ്യധാരയില്‍ അറബിഭാഷക്ക് അര്‍ഹമായ പരിഗണന
ലഭിക്കുന്നു. അറബി കോളെജുകള്‍ സവിശേഷവും സമാന്തരവുമായ അറബി പഠനത്തിന് വിപുലമായ സൗകര്യങ്ങള്‍ നല്‌കിവരുന്നു. എന്നാല്‍, അറബിപഠനത്തിന് ഔപചാരിക സൗകര്യങ്ങള്‍ യാഥാര്‍ഥ്യമായ ശേഷം അറബി ഭാഷയെ ഒരു ഉപജീവന ഉപാധി ആക്കുന്ന എന്നല്ലാതെ, ആ ഭാഷയുടെ വളര്‍ച്ചക്കോ അതിന്റെ പുഷ്‌ടിക്കോ വല്ല സംഭാവനയും അര്‍പ്പിക്കാന്‍ മലയാളികള്‍ക്കു സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം
നിരാശാജനകമായ മറുപടിയേ നല്‌കൂ. അറബി ഭാഷയുമായി കാലികമായി
സംവദിക്കുന്നതില്‍ നമ്മുടെ അക്കാദമിക സമൂഹം പോലും പില്‌ക്കാലത്ത് പൂര്‍ണ പരാജയമായിരുന്നു എന്ന് നിസ്സംശയം പറയാന്‍ കഴിയും.
സ്‌കൂളുകള്‍, അറബിക്കോളെജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഓരോ വര്‍ഷവും ആയിരക്കണക്കിന് അറബി ബിരുദ ധാരികള്‍ കേരളത്തില്‍ പുതുതായി ഉണ്ടാവുന്നുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരും അനൗപചാരിക പണ്ഡിതന്മാരുമൊക്കെയായി അറബി സാമാന്യമായി അറിയാവുന്നവര്‍ ലക്ഷണക്കണക്കിനു വരും. എന്നാല്‍ അറബി ഭാഷയുമായി സജീവമായി സംവദിക്കാനുള്ള എന്തെങ്കിലും ഉപാധികള്‍ നമുക്കുണ്ടോ? മതപരമായ ആവശ്യത്തിനുവേണ്ടി എഴുതപ്പെട്ട പഴയ കിത്താബുകളുടെ ചില ശേഖരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ കാലത്തെ അറബിഭാഷാ ഗ്രന്ഥങ്ങള്‍ ലഭ്യമാകുന്ന ലൈബ്രറികള്‍ എത്രയുണ്ട്?
ഇംഗ്ലീഷിനേക്കാള്‍ വൈവിധ്യവും ഭേദങ്ങളും വളര്‍ച്ചാ വേഗവുമുള്ള ഭാഷയാണ് അറബി. വിപ്ലവവും സ്വാതന്ത്ര്യ വാഞ്‌ഛയും ദേശാടനവും
അഭയാര്‍ഥിത്വവുമൊക്കെയാണ് സാഹിത്യത്തെ ഉദ്ദീപിപ്പിക്കുന്ന
ഘടകങ്ങളെങ്കില്‍, അത്തരം ഘടകങ്ങള്‍ ആധുനിക ലോകത്ത് ഏറ്റവും ഉജ്വലമായി നിലനില്‌ക്കുന്നത് വിവിധ അറബ് സമൂഹങ്ങളിലാണ്. അതുകൊണ്ടുതന്നെ, അറബിഭാഷാ സാംസ്‌കാരിക സാഹിത്യ മണ്ഡലം പുതുമകളുടെ പരീക്ഷണങ്ങളാല്‍അനന്യമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നജീബ് മഹ്‌ഫൂസിനു ശേഷം അറബിഭാഷയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്മാരെയും
നോവലിസ്റ്റുകളെയും അടുത്തറിയാന്‍ വ്യവസ്ഥാപിതമായ പദ്ധതികള്‍
നമുക്കെന്തുണ്ട്? റാബിഅ് അലാവുദ്ദീന്‍, തൗഫീഖ് അവ്വാദ്, ഹലീം
ബറകാത്ത്, അലി അസ്‌വാനി, ലൈന ബദര്‍, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്
ദിബ്ബ്, നജീബ് സുറൂര്‍ തുടങ്ങിയ ആധുനിക എഴത്തുകാരുടെ പേരുപോലും
നമുക്കറിയില്ല. ഫലസ്‌തീനിലെയും ലബനാനിലെയും മൊറോക്കോയിലെയും അള്‍ജീരിയയിലെയുമൊക്കെ തീയാളുന്ന കവിതകളും നോവലുകളും അറബ് സാഹിത്യലോകത്തു മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ നലഭാവുകത്വത്തിന്റെ പുതിയ പ്രതിനിധാനങ്ങളാണ്. അത്തരം കൃതികള്‍ പരിചയിക്കാനോ, അതേക്കുറിച്ച് സംവദിക്കാനോ പഠനങ്ങള്‍ നടത്താനോ നമുക്ക് പരിപാടികളില്ല. എന്തിനധികം തൗഫീഖുല്‍ ഹകീമോ, നവാല്‍ സഅ്‌ദാവിയോ, മഹ്‌മൂദ് ദര്‍വീശോ പോലും വേണ്ടവിധം മലയാളത്തില്‍ വായിക്കപ്പെട്ടിട്ടില്ല. ദര്‍വീശിന്റെയും ഖലീല്‍ ജിബ്‌റാന്റെയുമൊക്കെ കൃതികള്‍ അറബി മൂലത്തില്‍ നിന്നല്ല, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ നിന്നാണ് മലയാളത്തിലെത്തിയത് എന്നത് കേരളത്തിലെ അറബി പടുക്കള്‍ക്ക് ലജ്ജാകരമല്ലേ? അറബി ഭാഷയുടെ പുതിയ വിനിമയ മാധ്യമങ്ങള്‍, സാഹിത്യം പോലെ നാടകവും സിനിമകളുമാണ്. ഭാഷയെ ജീവിപ്പിക്കുകയും അറബ് ജനതയുടെ (അറബി ഭാഷയുടെയും) ഹൃദയ വികാരങ്ങള്‍ ലോകവുമായി വിനിമയം ചെയ്യുകയും ചെയ്യുന്നത് ചലച്ചിത്രങ്ങളില്‍ കൂടിയാണ്. എന്നാല്‍ ആ രംഗം മലയാളികള്‍ക്ക് ഇന്നും അജ്ഞാതമാണ്! അറബിഭാഷയുടെയും സംസ്‌കാരത്തിന്റെയും പുതിയ പ്രവണതകളും തുടിപ്പുകളും ഒപ്പിയെടുക്കുന്ന അറബി സിനിമയുടെ ആസ്വാദനത്തിന് ഒരു ഫിലിം ഫെസ്റ്റിവല്‍ ഇന്നുവരെ സംഘടിപ്പിക്കപ്പെട്ടതായി അറിവില്ല; യൂണവേഴ്‌സിറ്റി തലത്തില്‍ പോലും അറബി ഫിലിം ക്ലബ്ബുകള്‍ ഉള്ളതായി കേട്ടിട്ടില്ല. ഭാഷയുടെ വ്യത്യസ്‌ത ആവിഷ്‌കാരങ്ങളായ സാഹിത്യവും ചലച്ചിത്രവും സംഗീതവുമൊക്കെ അറിയുകയും പഠിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമഗ്രമായി ഒരു ഭാഷയുമായി നമുക്ക് സഹജീവിതം സാധിക്കുകയുള്ളൂ. അറബി ഒരു ലൈബ്രറി ഭാഷയല്ല. അത് ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്‌പര്‍ശിക്കുന്ന ഭാഷയാണ്. സാഹിത്യം എന്നതിലുപരി വ്യാപാര, വാണിജ്യ, സാമ്പത്തിക, നയതന്ത്ര, ആരോഗ്യ, രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം ഭാഷ
വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍, അറബിഭാഷയുടെ വാണിജ്യസാമ്പത്തിക സാധ്യതകള്‍ നമ്മുടെ കരിക്കുലത്തിലും അധ്യാപനത്തിലും പരിഗണിക്കപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ വത്‌കരണം ലോകത്ത് ഏതാണ്ട് പൂര്‍ണമായ കാലമാണിത്. ഭാഗ്യവശാല്‍, അറബി ഭാഷയില്‍ ഇംഗ്ലീഷില്‍ ലഭ്യമായ മിക്കവാറും സോഫ്‌റ്റ് വെയറുകള്‍ ഇന്നുണ്ട്. കമ്യൂണിക്കേഷന്‍,
ഗ്രാഫിക്‌സ്, ടൈപ്പ് സെറ്റിംഗ്, എക്കൗണ്ടിംഗ് തുടങ്ങിയ സോഫ്‌റ്റ്
വെയറുകളുടെ അറബി വേര്‍ഷനുകള്‍ സുലഭമാണ്. എന്നാല്‍ നമ്മുടെ അറബിക് ക്ലാസ് മുറികളില്‍ പ്രയുക്ത ഭാഷാപഠനത്തിന്റെ വഴികള്‍ ഇനിയും
തുറക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്‌കൂള്‍-കോളെജ്
അധ്യാപകര്‍ക്കുവേണ്ടി അറബിക് - ഐ ടി പരിശീലന പദ്ധതികള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അറബി ഭാഷയില്‍ ഇ-മെയില്‍ ചെയ്യാനും ബ്ലോഗുകള്‍ രചിക്കാനും ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗുകളില്‍ ആശയാവിഷ്‌കാരം
നടത്താനുമൊക്കെ ഇന്നു വിപുലമായ സൗകര്യങ്ങളുണ്ട്. അറബി ഭാഷയിലുള്ള
പത്രമാധ്യമങ്ങളുടെയും സാഹിത്യകാരന്മാരുടെയും പണ്ഡിതന്മാരുടെയുമെല്ലാം വെബ്‌സൈറ്റുകള്‍ ആയിരക്കണക്കിനുണ്ട്. അറബ് രാജ്യങ്ങളിലുള്ളവരുമായി ഭാഷാവിനിമയത്തിനുള്ള സൗകര്യം വിരല്‍തുമ്പിലെത്തിയ ഒരു കാലത്ത്, പഴയ മട്ടില്‍ അലിഫ്-ബ അറബിയുമായി കാലം കഴിക്കേണ്ടി വരുന്നത്
ദൗര്‍ഭാഗ്യകരമല്ലേ? കേരളത്തില്‍ അറബി ഭാഷാപഠന രംഗം നേരിടുന്ന പ്രശ്‌നം,സൗകര്യങ്ങളില്ലാത്തതല്ല. ഒരു അറബി യൂണിവേഴ്‌സിറ്റി വന്നതുകൊണ്ട് അറബി
ഭാഷക്ക് ഇവിടെ പ്രത്യേകിച്ച് വളര്‍ച്ച പ്രതീക്ഷിക്കാനുമാവില്ല. നമ്മുടെ
അറബിഭാഷാവിദഗ്‌ധര്‍ അറബി ഭാഷയുമായി ഒരു ഉദ്‌ഗ്രഥിത സമീപനം
പുലര്‍ത്തുകയാണ് വേണ്ടത്. നമ്മുടെ അക്കാദമിക മണ്ഡലങ്ങള്‍ക്ക് അറബി
ഭാഷയുമായി സഹയാത്ര ചെയ്യാനാവുന്നില്ലെന്നതാണ് പ്രധാന പരിമിതി. പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ആ പരിമിതിയെ മറികടക്കാനാകും. നിശ്ചലമായ അക്ഷരങ്ങളുള്ള ടെക്‌സ്റ്റ് ബുക്കുകള്‍ പൂട്ടിവെച്ച് ലാപ്‌ടോപ്പുകള്‍ അറബി ക്ലാസ്‌മുറികളില്‍ വരട്ടെ. അറബി, വരണ്ട അക്ഷരങ്ങള്‍ അല്ല, അത് ശബ്‌ദവും ചലനവുമാണ് എന്ന് കുട്ടികള്‍ അറിയട്ടെ. അപ്പോള്‍ ഒരു വിദൂര ഭാഷ എന്നതില്‍ നിന്ന് നമ്മുടെ ജീവിതഭാഷയായി അറബിപരിവര്‍ത്തിക്കപ്പെടും. അതിന് കേരളത്തിലെ അറബി അധ്യാപക സമൂഹം ഒരുക്കമുണ്ടോ?

1 comment:
very good
Post a Comment