RUA കോളേജ് പൂര്‍വ വിദ്യാര്‍ഥികളായ Dr ജമാലുദ്ധീന്‍ ഫാറൂഖി, ശംസുദ്ധീന്‍ പാലക്കോട് എന്നിവര്‍ക്ക് അസോസിയേഷന്‍ സ്വീകരണം നല്‍കി. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ടി വി മജീദ് ഫാറൂഖി, അബ്ദുറഹിം ഫാറൂഖി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിനകത്തും പുറത്തും RUAC സന്തതികള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നു മറുപടി പ്രസംഗത്തില്‍ Dr ജമാലുദ്ധീന്‍ ഫാറൂഖി സൂചിപിച്ചു. പഴയ കാല ഓര്‍മ്മകള്‍ അനുസ്മരിച്ചു കൊണ്ട് ശംസുദ്ധീന്‍ പാലക്കോട് സംസാരിച്ചു. പരിപാടിയില്‍ റാഫി പുറക്കാട്, ഹമദ് തിക്കോടി, സാബിര്‍ എന്നിവര്‍ സംസാരിച്ചു
വിശാസത്തിന്‍റെ മാധുര്യം ഖുര്‍ആന്‍ പഠനത്തിലൂടെ:
വിശാസത്തിന്‍റെ മാധുര്യം ഖുര്‍ആന്‍ പഠനത്തിലൂടെ:
ഡോ:ജമാലുദ്ധീന്‍ ഫാറൂഖി
ദോഹ : വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ വിശാസത്തിന്‍റെ യഥാര്‍ത്ഥ മാധു ര്യം
അനുഭവിക്കാന്‍ കഴിയൂ എന്ന് കേ രള ജംഇയ്യത്തുല്‍ ഉലമ ജെനറല്‍ സെക്രടറി ഡോ:ജമാലുദ്ധീന്‍ ഫാറൂഖി.ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഘടിപ്പിക്കു ന്ന "വെളിച്ചം" വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷയുടെ രജിസ്റ്റേഷന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭവിക്കാന്‍ കഴിയൂ എന്ന് കേ
നല്ലത് മാത്രം സ്വീകരിക്കുകയും നല്ലത് മാത്രം നല്‍കുകയും ചെയ്യുക എന്ന ഇഹലോകത്തെ പരമമായ ലക്‌ഷ്യം എത്തിപ്പിടിക്കുന്നതിനൊപ്പം പരലോക മോക്ഷം കൂടി കൈവരിച്ചു യഥാര്‍ത്ഥ വിജയിയാകാന്‍ പരിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
No comments:
Post a Comment